Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Demand

Kozhikode

നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു... ന​ന്നാ​ക്ക​ണം, അ​ല്ലെ​ങ്കി​ല്‍ പൊ​ളി​ക്കണം

കൂ​ട​ര​ഞ്ഞി : കൂ​ട​ര​ഞ്ഞി കൃ​ഷി​ഭ​വ​ന് കീ​ഴി​ൽ കൂ​മ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഴ​യ കൃഷി ഓഫിസ് കെ​ട്ടി​ടം അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യി​ൽ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പാ​റ​മ്പു​ഴ​യി​ൽ ജോ​സ​ഫ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ഏ​ക​ദേ​ശം 40 വ​ർ​ഷം മു​മ്പ് പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന ത​ര​ത്തി​ൽ ഓ​ഫി​സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി കെ​ട്ടി​ടം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. നി​ല​വി​ൽ കെ​ട്ടി​ട​വും പ​രി​സ​ര​വും കാ​ടും വ​ള്ളി​ച്ചെ​ടി​ക​ളും കൊ​ണ്ട് മൂ​ടി​യ നി​ല​യി​ലാ​ണ്. വാ​ഴ​ക​ളും മ​റ്റു മ​ര​ങ്ങ​ളും വ​ള​ർ​ന്ന​തോ​ടെ കെ​ട്ടി​ടം തി​രി​ച്ച​റി​യാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ പു​റം​ഭാ​ഗ​ത്തും മേ​ൽ​ക്കൂ​ര​യി​ലും വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്നു​പി​ടി​ച്ചി​ട്ടു​ണ്ട്.​ കാ​ട് വ​ള​ർ​ന്ന​തോ​ടെ പ്ര​ദേ​ശം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റ് ക്ഷു​ദ്ര​ജീ​വി​ക​ളു​ടെ​യും താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി സ​ഞ്ച​രി​ക്കാ​ൻ പോ​ലും ഭ​യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​ കെ​ട്ടി​ട​ത്തി​ന് തൊ​ട്ട​ടു​ത്താ​ണ് ഗ​വ. ട്രൈ​ബ​ൽ എ​ൽ​പി. സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കാ​ടു​മൂ​ടി​യ കെ​ട്ടി​ട​വും പ​രി​സ​ര​വും വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കും ഭീ​ഷ​ണി​യാ​ണെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും. ചെ​റി​യ കു​ട്ടി​ക​ൾ നി​ര​ന്ത​രം എ​ത്തി​ച്ചേ​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ പാ​മ്പു​ൾ​പ്പെ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യി​രു​ന്ന സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ന്ന് ന​ശി​ക്കു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് കെ​ട്ടി​ട​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും കെ​ട്ടി​ടം ഇ​നി ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ങ്കി​ൽ പൊ​ളി​ച്ചു​മാ​റ്റി സ്ഥ​ലം സു​ര​ക്ഷി​ത​മാ​യി ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​പ​ടി സ്വീ​ക​രി​ക്കും

ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച കൃ​ഷി ഓ​ഫിസ് കെ​ട്ടി​ടം വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട വി​ഷ​യ​മാ​ണ്. വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നും കെ​ട്ടി​ട​വും പ​രി​സ​ര​വും സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. കെ​ട്ടി​ടം പു​ന​രു​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ അ​തി​നു​ള്ള സാ​ധ്യ​ത പ​രി​ശോ​ധി​ക്കും.

ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ൽ, കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം

ക​ടു​ത്ത അ​നാ​സ്ഥ, പ​റ്റി​ല്ലെ​ങ്കി​ല്‍ പൊ​ളി​ച്ച് മാ​റ്റ​ണം

നാ​ട്ടു​കാ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്ത് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​രം​ഭി​ച്ച സ്ഥാ​പ​നം ഇ​ന്ന് കാ​ടു​ക​യ​റി ന​ശി​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ക​ടു​ത്ത അ​നാ​സ്ഥ​യാ​ണ്. സ്കൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​പ്ര​ദേ​ശം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റു​ന്ന​തി​ന് മു​മ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണം.
കെ​ട്ടി​ടം ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കി ക​ർ​ഷ​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ മാ​റ്റു​ക​യോ, സാ​ധ്യ​മ​ല്ലെ​ങ്കി​ൽ പൊ​ളി​ച്ചു​മാ​റ്റു​ക​യോ വേ​ണം.

വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, ആ​ർ​ജെ​ഡി. ജി​ല്ലാ സെ​ക്ര​ട്ട​റി.

 

 

 

 

Latest News

Corehub Up